ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇനി പ്ലേ ഓഫ് പോരാട്ടങ്ങള്‍. അവസാന മത്സരത്തിലെ മിന്നും ജയത്തോടെ ഗുജറാത്ത് ടൈറ്റന്‍സിനും ചെന്നൈ സൂപ്പര്‍ കിംഗ്സിനും ലഖ്നൗ സൂപ്പര്‍ ജയന്റ്സിനും പിന്നാലെ മുംബൈ ഇന്ത്യന്‍സ് പ്ലേ ഓഫ് ഉറപ്പിച്ചു. അതേസമയം ഗുജറാത്ത് ടൈറ്റന്‍സിനെതിരായ ആറ് വിക്കറ്റ് തോല്‍വി ആര്‍സിബിക്ക് തിരിച്ചടിയായി.