Share this Article
image
പാരാലിംപിക്സില്‍ ഇന്ത്യയ്ക്ക് മൂന്നാം സ്വര്‍ണ്ണം
sumit antil

പാരാലിംപിക്സില്‍ ഇന്ത്യയ്ക്ക് മൂന്നാം സ്വര്‍ണ്ണം. പുരുഷ ജാവലിന്‍ ത്രോ എഫ് 64 വിഭാഗത്തില്‍ സുമിത് ആന്റില്‍ സ്വര്‍ണ്ണം നേടി. പാരാലിംപ്ക് റെക്കാര്‍ഡായ 70. 59 മീറ്റര്‍ ദൂരം എറിഞ്ഞാണ് സുമിത് ഒന്നാം സ്ഥാനത്തെത്തിയത്.

ടോക്കിയോ പാരാലിംപിക്സിലും സുമിത് ഇന്ത്യയ്ക്കായി സ്വര്‍ണ്ണം നേടിയിരുന്നു. ഇതോടെ പാരാലിംപിക്സില്‍ ഇന്ത്യയ്ക്ക് 14 മെഡലുകളായി. മൂന്ന് സ്വര്‍ണ്ണവും അഞ്ച് വെള്ളിയും ആറ് വെങ്കലവുമാണ് ഇന്ത്യ ഇതുവരെ നേടിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories