Share this Article
image
യൂറോ കപ്പില്‍ ഇന്ന് സൂപ്പര്‍ പോരാട്ടം മുന്‍ ചാമ്പ്യന്മാരായ സ്പെയിനും ഇറ്റലിയും നേര്‍ക്കുനേര്‍

Former champions Spain and Italy face off in a super fight today in the Euro Cup

യൂറോ കപ്പില്‍ ഇന്ന് സൂപ്പര്‍ പോരാട്ടം. മുന്‍ ചാമ്പ്യന്മാരായ സ്‌പെയിനും ഇറ്റലിയും നേര്‍ക്കുനേര്‍ എത്തുന്നത്. രാത്രി 12.30നാണ് മത്സരം. മറ്റ് മത്സരങ്ങളില്‍ സ്ലൊവേനിയ സെര്‍ബിയയെയും ഡെന്‍മാര്‍ക്ക് ഇംഗ്ലണ്ടിനെയും നേരിടും.

യൂറോ കപ്പില്‍ ഇന്ന് മൂന്ന് മത്സരങ്ങളാണുള്ളത്. ഗ്രൂപ്പ് സിയില്‍ സ്ലൊവേനിയയും സെര്‍ബിയയും തമ്മിലാണ് പോരാട്ടം. വൈകീട്ട് 6.30ന് മ്യൂണിച്ചിലെ അലയന്‍സ് അരീനയിലാണ് മത്സരം. ഗ്രൂപ്പ് സിയിലെ മറ്റൊരു മത്സരത്തില്‍ കരുത്തരായ ഇംഗ്ലണ്ട് ഡെന്‍മാര്‍ക്കിനെയും നേരിടും. രാത്രി 9.30ന് ഫ്രാന്‍ഖ്ഫര്‍ട്ടിലെ ഡൊയ്ച്ചു ബാങ്ക് പാര്‍ക്ക് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.

എന്നാല്‍ ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ ആരാധകര്‍ കാത്തിരിക്കുന്നത് രാത്രി 12.30ന് നടക്കുന്ന മൂന്നാമത്തെ മത്സരത്തിനായാണ്. മരണഗ്രൂപ്പായ ബി ഗ്രൂപ്പിലെ വമ്പന്മാരായ സ്‌പെയിനും ഇറ്റലിയും തമ്മിലാണ് മത്സരത്തില്‍ കൊമ്പുകോര്‍ക്കുന്നത്.

മൂന്ന് തവണ യൂറോ കപ്പുയര്‍ത്തിയ സ്‌പെയിനും രണ്ട് തവണ ചാമ്പ്യന്മാരായ ഇറ്റലിയും തമ്മിലാണ് പോരാട്ടം എന്നതാണ് സവിശേഷത.ടൂര്‍ണമെന്റിലെ ആദ്യമത്സരത്തില്‍ ഇരുടീമുകളും ജയം സ്വന്തമാക്കിയിരുന്നു. ഈ ആത്മവിശ്വാസവുമാണ് ചാമ്പ്യന്മാര്‍ നേര്‍ക്കുനേര്‍ എത്തുന്നത്. ജെല്‍സെന്‍കെഷനിലെ വെല്‍റ്റിന്‍സ് അരീനയിലാണ് മത്സരം നടക്കുക.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories