Share this Article
കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് ആദ്യ എവേ മത്സരം
football

ഐഎസ്എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് ഇന്ന് ആദ്യ എവേ മത്സരം. ഗുവാഹത്തിയില്‍ ഇന്നു രാത്രി ഏഴരയ്ക്ക് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിയുമായാണ് മത്സരം. കൊച്ചിയില്‍ നടന്ന ആദ്യ രണ്ടു കളികളില്‍ ഒന്നുവീതം തോല്‍വിയും ജയവുമായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്.

നോര്‍ത്ത് ഈസ്റ്റിനും ഒരു ജയവും തോല്‍വിയുമാണ്. അവസാനകളിയില്‍ ഈസ്റ്റ് ബംഗാളിനെ തോല്‍പ്പിച്ചാണ് ബ്ലാസ്റ്റേഴ്സ് സീസണിലെ ആദ്യജയം സ്വന്തമാക്കിയത്. ആദ്യകളിയില്‍ പഞ്ചാബ് എഫ്സിയോട് തോറ്റിരുന്നു.

ഈസ്റ്റ് ബംഗാളിനെതിരെ കളിയുടെ അവസാനഘട്ടത്തില്‍ പുറത്തെടുത്ത തകര്‍പ്പന്‍ പ്രകടനമാണ് ജയമൊരുക്കിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories