Share this Article
ഗുഡ്ബൈ ആൻഡേഴ്സൻ; ഒന്നാം ടെസ്റ്റിൽ വിൻഡീസിനെതിരെ ഇംഗ്ലണ്ടിന് കൂറ്റൻ ജയം; അരങ്ങേറ്റ ടെസ്റ്റിൽ അറ്റ്കിൻസന് 12 വിക്കറ്റ്
വെബ് ടീം
posted on 12-07-2024
1 min read
england-vs-west-indies-1st-test-day-three-live-cricket-score

ലോർഡ്‌സ്: ഇതിഹാസ ബൗളര്‍ ജയിംസ് ആര്‍ഡേഴ്‌സണ്‍ ക്രിക്കറ്റില്‍ നിന്നും വിരമിച്ചു.വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ടെസ്റ്റിലെ ഇന്ഗ്ലണ്ടിന്റെ കൂറ്റൻ വിജയത്തോടെയാണ ആന്‍ഡേഴ്‌സന്റെ വിടവാങ്ങല്‍.അവസാന മത്സരത്തിലെ നാല് വിക്കറ്റ് പ്രകടനത്തോടെ  704 വിക്കറ്റുകളാണ് 188 മത്സരങ്ങളില്‍ നിന്നും നേടിയത്.ടെസ്റ്റ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത ബൗളര്‍മാരുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് ഇദ്ദേഹം.194 ഏകദിന മത്സരങ്ങളില്‍ നിന്നും 269 വിക്കറ്റുകളും നേടി.ലോര്‍ഡ്‌സിലെ മത്സരത്തില്‍ 114 റണ്‍സിനാണ് ഇംഗ്ലണ്ട് വെസ്റ്റ് ഇന്‍ഡീസിനെ പരാജയപ്പെടുത്തിയത്.ലോര്‍ഡ്‌സിലേത് തന്റെ അവസാന മത്സരമാണെന്ന ആന്‍ഡേഴ്‌സണ്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

 വിഖ്യാതമായ ലോർഡ്സ് മൈതാനത്തു നടന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്നിങ്സിനും 114 റൺസിനുമാണ് ഇംഗ്ലണ്ട് വിൻഡീസിനെ  വീഴ്ത്തിയത്.

ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്സ് സ്കോറായ 371 റൺസിനെതിരെ 250 റൺസിന്റെ ഒന്നാം ഇന്നിങ്സ് കടവുമായി ബാറ്റിങ്ങിന് ഇറങ്ങിയ വിൻഡീസ്, രണ്ടാം ഇന്നിങ്സിൽ സമാനമായ കൂട്ടത്തകർച്ച നേരിട്ട് 136 റൺസിന് പുറത്തായി. രണ്ടു ദിവസത്തെ മത്സരം ബാക്കിനിൽക്കെയാണ്, ഇംഗ്ലണ്ട് വിൻഡീസിനെതിരെ കൂറ്റൻ വിജയം കുറിച്ചത്. സ്കോർ: വെസ്റ്റിൻഡീസ് – 121 & 136, ഇംഗ്ലണ്ട് – 371.

കരിയറിലെ അവസാന ടെസ്റ്റ് കളിക്കുന്ന ആൻഡേഴ്സൻ രണ്ടാം ഇന്നിങ്സിൽ 3 വിക്കറ്റ് വീഴ്ത്തി വിരമിക്കൽ ടെസ്റ്റ് അവിസ്മരണീയമാക്കി. അരങ്ങേറ്റ ടെസ്റ്റ് കളിക്കുന്ന ഗസ് അറ്റ്കിൻസൻ രണ്ടാം ഇന്നിങ്സിലും 5 വിക്കറ്റ് നേട്ടം കൈവരിച്ചു. ഇത്തവണ 14 ഓവറിൽ 61 റൺസ് വഴങ്ങിയാണ് 5 വിക്കറ്റ് വീഴ്ത്തിയത്. രണ്ട് ഇന്നിങ്സിലുമായി അറ്റ്കിൻസൻ 12 വിക്കറ്റ് വീഴ്ത്തി അരങ്ങേറ്റവും ഗംഭീരമാക്കി. ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് രണ്ടു വിക്കറ്റ് സ്വന്തമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories