Share this Article
യൂട്യൂബിനെ പിടിച്ചുലച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
Cristiano Ronaldo YouTube


യൂട്യൂബിനെ പിടിച്ചുലച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. സ്വന്തം യൂട്യൂബ് ചാനല്‍ ആരംഭിച്ചതിനു പിന്നാലെ മണിക്കൂറുകള്‍ക്കുള്ളില്‍ താരം നേടിയത് മില്യണ്‍ സബ്‌സ്‌ക്രൈബേഴ്‌സിനെ. യു.ആര്‍  ക്രിസ്റ്റ്യാനോ എന്ന പേരില്‍ ഇന്നലെ വൈകീട്ടാണ് റൊണാള്‍ഡോ ചാനല്‍ ആരംഭിച്ചത്. ചാനല്‍ ആരംഭിച്ച് 12 മണിക്കൂറുകള്‍ പിന്നിട്ടപ്പോള്‍ ഫോളേവേഴ്‌സിന്റെ എണ്ണം 12 മില്യണ്‍.

കാത്തിരിപ്പ് അവസാനിക്കുന്നു. ഒടുവില്‍ എന്റെ യുട്യൂബ് ചാനല്‍ ഇതാ എത്തിയിരിക്കുന്നു. ഈ പുതിയ യാത്രയില്‍ എന്നോടൊപ്പം ചേരൂ എന്ന് സമൂഹമാധ്യമങ്ങളില്‍ കുറിച്ചുകൊണ്ടാണ് റൊണാള്‍ഡോ ചാനല്‍ ആരംഭിച്ച വിവരം ആരാധകരെ അറിയിച്ചത് .

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories