ഐപിഎല്ലില്‍ വിജയ വഴിയില്‍ തിരിച്ചെത്തി രാജസ്ഥാന്‍ റോയല്‍സ്. കൊല്‍ക്കത്ത ഉയര്‍ത്തിയ 150 റണ്‍സ് വിജയലക്ഷ്യം വെറും 79 പന്തില്‍ രാജസ്ഥാന്‍ മറികടന്നു. കൊല്‍ക്കത്തയെ ഒമ്പത് വിക്കറ്റിനാണ് രാജസ്ഥാന്‍ തകര്‍ത്തെറിഞ്ഞത്. ജയത്തോടെ ജയത്തോടെ 12 കളികളില്‍ നിന്ന് 12 പോയന്റുമായി രാജസ്ഥാന്‍ മൂന്നാം സ്ഥാനത്തെത്തി.