Share this Article
image
യൂറോ കപ്പില്‍ തുര്‍ക്കിയെ എതിരില്ലാത്ത മൂന്ന് ഗോളിന് വീഴ്ത്തി പോര്‍ച്ചുഗല്‍
Portugal defeated Turkey by three goals in the Euro Cup

യൂറോ കപ്പില്‍ തുര്‍ക്കിയെ എതിരില്ലാത്ത മൂന്ന് ഗോളിന് വീഴ്ത്തി ഗ്രൂപ്പ് എഫില്‍ നിന്ന് പ്രീ ക്വാര്‍ട്ടറിലെത്തി പോര്‍ച്ചുഗല്‍. പോര്‍ച്ചുഗലിനായി ബെര്‍ണാഡോ സില്‍വയും ബ്രൂണോ ഫെര്‍മാണ്ടസും സ്‌കോര്‍ ചെയ്തപ്പോള്‍ തുര്‍ക്കി പ്രതിരോധ നിരയിലെ സാമെറ്റ് അകായ്ദിന്റെ സെല്‍ഫ് ഗോള്‍ പോര്‍ച്ചുഗലിന്റെ ഗോള്‍ പട്ടിക തികച്ചു.

ആദ്യ പകുതിയില്‍ പോര്‍ച്ചുഗല്‍ രണ്ട് ഗോളിന് മുന്നിലായിരുന്നു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ബ്രൂണോ ഫെര്‍ണാണ്ടസിന്റെ ഗോളിന് വഴിയൊരുക്കിയ നിര്‍ണായക അസിസ്റ്റുമായി നായകന്‍ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ യൂറോ കപ്പ് ചരിത്രത്തില്‍ ഏഴ് അസിസ്റ്റുകളുമായി ഏറ്റവും കൂടുതല്‍ അസിസ്റ്റ് നല്‍കിയ താരമായി. ജയത്തോടെ ഗ്രൂപ്പ് ചാമ്പ്യന്‍മാരായാണ് പോര്‍ച്ചുഗല്‍ പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ചത്.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories