Share this Article
സ്വന്തം മണ്ണില്‍ പാകിസ്താന് ചരിത്ര തോൽവി; ഇന്നിങ്സിനും 47 റൺസിനും ഇംഗ്ലണ്ടിനോട് തോറ്റു
വെബ് ടീം
posted on 11-10-2024
1 min read
multan test

മുൾട്ടാൻ: കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ പാകിസ്താനെ 220 റൺസിന് എറിഞ്ഞിട്ട്  ഇന്നിങ്‌സിനും 47 റൺസിനും  ഇംഗ്ലണ്ട് ആദ്യ ടെസ്റ്റില്‍ വിജയം പിടിച്ചെടുത്തു. നാല് വിക്കറ്റ് വീഴ്ത്തിയ ജാക്ക് ലീച്ചും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ബ്രൈഡൻ കാർസും ആറ്റ്കിൻസണും വിജയം എളുപ്പമാക്കി.ഇതോടെ ഒന്നാം ഇന്നിങ്സില്‍ 500 റണ്‍സിലധികം നേടിയ ശേഷം ടെസ്റ്റ് പരാജയപ്പെടുന്ന ആദ്യ ടീമായി പാകിസ്താൻ മാറി.

ആദ്യ ഇന്നിങ്‌സിൽ 500 റൺസ് സ്‌കോർ ചെയ്തിട്ടും ഇംഗ്ലണ്ടിന് മുന്നിൽ തോൽവിയേറ്റുവാങ്ങിയ പാകിസ്താൻ സ്വന്തം മണ്ണിൽ തുടർച്ചയായ രണ്ടാം പരമ്പര തോൽവിയുടെ വക്കിലാണ്. നേരത്തേ ബംഗ്ലാദേശിന് മുന്നിലും പാക് പട പരമ്പര അടിയറ വച്ചിരുന്നു. ആദ്യ ഇന്നിങ്‌സിൽ ട്രിപിൾ സെഞ്ച്വറിയുമായി കളംനിറഞ്ഞ ഹാരി ബ്രൂക്കാണ് കളിയിലെ താരം.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories