Share this Article
3v3 ബാസ്കറ്റ് ബോൾ ടൂർണമെൻ്റിൽ വിജയം നേടി കുന്നംകുളം പപ്പടം ബോയ്സ്
Kunnamkulam Papadam Boys won the 3v3 basketball tournament

3v3 ബാസ്കറ്റ് ബോൾ ടൂർണമെൻ്റിൽ വിജയം നേടി കുന്നംകുളം പപ്പടം ബോയ്സ് . ഫൈനലിൽ എറണാകുളത്തെ പരാജയപ്പെടുത്തിയാണ് കുന്നംകുളം കിരീടം സ്വന്തമാക്കിയത്. ബാസ്കറ്റ് ബോളിൻ്റെ ആവേശം എല്ലാവരിലേക്കും പകർന്ന് നൽകുക, ബാസ്കറ്റ് ബോൾ പ്രേമികൾക്ക് ഒത്ത് ചേരാൻ അവസരം ഒരുക്കുക എന്ന ഉദ്ദേശത്തോടെയാണ് ടൂർണമെന്റ് സംഘടിപ്പിച്ചത്.

സംസ്ഥാത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 20 ഓളം ടീമുകൾ പങ്കെടുത്തു . മൂന്ന് മണിക്ക് ആരംഭിച്ച മത്സരം വൈകിട്ട് എട്ടര വരെ നീണ്ടു.നോക്ക് ഔട്ട് മത്സരങ്ങളിൽ ഏവരെയും പരാജയപ്പെടുത്തി എത്തിയ എറണാകുളവും കുന്നംകുളവുമായിരുന്നു ഫൈനലിൽ ഏറ്റുമുട്ടിയത്.

വാശിയേറിയ പോരാടത്തിൽ കുന്നംകുളം വിജയികളായി. ഒന്നാം സ്ഥാനക്കാർക്ക് ഏഴായിരം രൂപയും രണ്ടാം സ്ഥാനക്കാർക്ക മൂവായിരം രൂപയുമായിരുന്നു സമ്മാനം. തമ്മനം ഒളിമ്പസ് അരീന ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന മത്സരം നിയന്ത്രിച്ചത് EDBA അംഗീകാരമുള്ള റഫറിമാരായിരുന്നു.   


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories