Share this Article
ലോകകപ്പ് സെമിഫൈനൽ: കീവിസിനെതിരെ ടോസ് നേടിയ ഇന്ത്യയ്ക്ക് ബാറ്റിംഗ്
വെബ് ടീം
posted on 14-11-2023
1 min read
WORLDCUP CRICKET SEMIFINAL

മുംബൈ: ലോകകപ്പ് ക്രിക്കറ്റിന്റെ ആദ്യ സെമിഫൈനലിൽ ടോസ് നേടിയ ഇന്ത്യ ന്യൂസിലൻഡിനെതിരെ ബാറ്റിംഗ് തിരഞ്ഞെടുത്തു.ഇന്ത്യൻ ടീമിൽ മാറ്റമില്ല. എല്ലാ ലീഗ് മത്സരങ്ങളും വിജയിച്ച ഇന്ത്യ മുഴുവന്‍ പോയന്റും സ്വന്തമാക്കി ഒന്നാംസ്ഥാനക്കാരായാണ് സെമിയിലെത്തിയത്. ന്യൂസീലന്‍ഡാകട്ടെ ആദ്യ നാലുമത്സരങ്ങള്‍ വിജയിച്ചശേഷം പിന്നീടുള്ള നാലെണ്ണവും തോറ്റു. അവസാനമത്സരത്തില്‍ ജയിച്ച് നാലാംസ്ഥാനത്തോടെ സെമി ഉറപ്പാക്കി.

2019 ഏകദിന ലോകകപ്പില്‍ 18 റണ്‍സിനാണ് ന്യൂസീലന്‍ഡ് ഇന്ത്യയെ തോല്‍പ്പിച്ച് ഫൈനലില്‍ക്കടന്നത്. 2021 ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ അവര്‍ എട്ടുവിക്കറ്റിന് ഇന്ത്യയെ തോല്‍പ്പിച്ച് കപ്പടിച്ചു. അതിന്, സ്വന്തംനാട്ടില്‍ പകരംവീട്ടാനുള്ള സുവര്‍ണാവസരംകൂടിയാണ് ഇന്ത്യയ്ക്ക് ഈ മത്സരം.

ടീം ഇന്ത്യ: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട്‌ കോലി, ശ്രേയസ് അയ്യര്‍, കെ.എല്‍. രാഹുല്‍, സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്.

ടീം ന്യൂസീലന്‍ഡ്: ഡെവന്‍ കോണ്‍വെ, രചിന്‍ രവീന്ദ്ര, കെയ്ന്‍ വില്യംസണ്‍, ഡാരില്‍ മിച്ചല്‍, ടോം ലാഥം, ഗ്ലെന്‍ ഫിലിപ്സ്, മാര്‍ക് ചാപ്മാന്‍, മിച്ചല്‍ സാന്റ്നര്‍, ടിം സൗത്തി, ലോക്കി ഫെര്‍ഗൂസന്‍, ട്രെന്റ് ബോള്‍ട്ട്.


    


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories