1996 ക്രിക്കറ്റ് ലോകകപ്പിലെ ഇന്ത്യ-പാകിസ്താന്‍ ക്വാര്‍ട്ടര്‍ഫൈനല്‍ പോരാട്ടം ആരാധകര്‍ ഒരിക്കലും മറക്കില്ല. പാക് ഓപ്പണര്‍ ആമിര്‍ സൊഹൈലും ഇന്ത്യന്‍ പേസര്‍ വെങ്കിടേഷ് പ്രസാദും തമ്മിലുള്ള കൊമ്പുകോര്‍ക്കല്‍ ഇന്നും ആരാധകര്‍ക്ക് നിത്യഹരിത ഓര്‍മയാണ്. വെങ്കിടേഷ് പ്രസാദിന്റെ ജന്മദിനമാണ് ഇന്ന്.
മുന്‍ ഇന്ത്യന്‍ പേസര്‍ വെങ്കിടേഷ് പ്രസാദിന് അമ്പത്തിനാല് വയസ് പൂര്‍ത്തിയായെന്ന് വിശ്വസിക്കാന്‍ ക്രിക്കറ്റ് പ്രേമികള്‍ക്ക് പ്രയാസമാണ്. വെങ്കിടേഷ് പ്രസാദിനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ക്രിക്കറ്റ് ആരാധകരുടെ മനസ്സില്‍ നിന്നും 1996ക്രിക്കറ്റ് ലോകകപ്പിലെ ഇന്ത്യ-പാക് ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടം മായില്ല.
പാക് ഓപ്പണര്‍ ആമിര്‍സൊഹൈലുമായുള്ള വെങ്കിടേഷ്പ്രസാദിന്റെ കൊമ്പുകോര്‍ക്കല്‍ ക്രിക്കറ്റ് പ്രേമികള്‍ക്ക് നിത്യഹരിത സ്മരണയാണ്.ഇന്ത്യ ഉയര്‍ത്തിയ 288 റണ്‍സ് പിന്തുടര്‍ന്ന പാകിസ്താന്‍ ഓപ്പണര്‍മാര്‍ തകര്‍ത്തടിച്ചിരുന്ന സമയത്താണ് വെങ്കിടേഷ് പ്രസാദ് ബൗളിംഗിനായെത്തുന്നത്.ആമിര്‍ സൊഹൈല്‍ വെടിക്കെട്ട് ബാറ്റിംഗിലൂടെ വെങ്കിടേഷ് പ്രസാദിനെ തുടരെ അതിര്‍ത്തി കടത്തി.
ഇനിയും തന്റെ പന്ത് അതിര്‍ത്തി കടത്തുമെന്ന് ആംഗ്യം കാണിച്ച ആമിര്‍സൊഹൈലിനെ ക്ലീന്‍ബൗള്‍ഡാക്കിയാണ് വെങ്കിടേഷ് പ്രസാദ് പ്രതികാരം തീര്‍ത്തത്.ആമിര്‍ സൊഹൈലിന്റെ പവലിയനിലേക്കുള്ള മടക്കവും വെങ്കിടേഷ് പ്രസാദിന്റെ ആഘോഷവും ആരാധകരെ ഇന്നും കോരിത്തരിപ്പിക്കുന്ന ഒന്നാണ്.വെങ്കിടേഷ് പ്രസാദിന്റെ കരിയറിലെ തന്നെ ഹൈലൈറ്റ് പോരാട്ടമായിരുന്നു പാകിസ്താനെതിരെയുള്ള ലോകകപ്പിലെ വീറുറ്റ ക്വാര്‍ട്ടര്‍ മത്സരം.1996 മുതല്‍ 2001 വരെ ടീം ഇന്ത്യയ്ക്കായി 33 ടെസ്റ്റുകളും 161 ഏകദിനങ്ങളും കളിച്ചു.ടെസ്റ്റില്‍ 96 വിക്കറ്റുകളും ഏകദിനത്തില്‍ 196 വിക്കറ്റുകളും വെങ്കി വീഴ്ത്തി.
ക്രിക്കറ്റ് ജീവിതം അവസാനിപ്പിച്ച ശേഷം പരിശീലനരംഗത്ത് സജീവമായി. 2008ല്‍ ഐപിഎല്ലിന്റെ ഉദ്ഘാടനസീസണില്‍ ആര്‍സിബിയുടെ പരിശീലകസംഘത്തിലംഗമായിരുന്നു വെങ്കിടേഷ് പ്രസാദ്. ജന്മദിനനിറവിലുള്ള വെങ്കിടേഷ് പ്രസാദിന് പിറന്നാളാശംസകള്‍ നേരുകയാണ് ക്രിക്കറ്റ് ആരാധകര്‍.