ഏഷ്യ കപ്പ് വനിതാ ട്വന്റി- ട്വന്റിയില്‍ പാകിസ്ഥാനെതിരെ ഇന്ത്യക്ക് ഏഴു വിക്കറ്റിന്റെ വിജയത്തുടക്കം. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത പാകിസ്ഥാനെ 108 റണ്‍സിന് പിടിച്ചു കെട്ടിയ ഇന്ത്യന്‍ സംഘം 35 പന്തുകള്‍ ശേഷിക്കെ വിജയലക്ഷ്യം മറികടക്കുകയായിരുന്നു.
14 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 109 റണ്‍സ് അടിച്ചെടുത്തത്. 29 പന്തില്‍ 40 റണ്‍സ് നേടിയ ഷെഫാലി വര്‍മ്മയും, 31 പന്തില്‍ 45 റണ്‍സ് നേടിയ സ്മൃതി മന്ഥാനയുമാണ് ഇന്ത്യയുടെ വിജയശില്‍പികള്‍. ഞായറാഴ്ച യു എ ഇക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.