Share this Article
ഐഎസ്എല്ലില്‍ തുടര്‍ച്ചയായ തോല്‍വികള്‍ക്ക് ശേഷം വിജയഭേരി മുഴക്കി ബ്ലാസ്റ്റേഴ്‌സ്
After consecutive defeats in the ISL, Blasters roared with victory

ഐഎസ്എല്ലില്‍ തുടര്‍ച്ചയായ തോല്‍വികള്‍ക്ക് ശേഷം വിജയഭേരി മുഴക്കി കേരള ബ്ലാസ്റ്റേഴ്‌സ്. നിര്‍ണായക മത്സരത്തില്‍ എഫ്‌സി ഗോവയോട് രണ്ട് ഗോളിന് പിന്നിട്ട് നിന്ന ശേഷം നാല് ഗോളടിച്ച് ബ്ലാസ്റ്റേഴ്സ് ഗംഭീര തിരിച്ചുവരവ് നടത്തി. ജയത്തോടെ കേരള ബ്ലാസ്റ്റേഴ്‌സ് പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനം ഉറപ്പിച്ചു. 

കൊച്ചിയില്‍ നടന്ന മത്സരത്തിന്റെ ആദ്യ പകുതിയില്‍ തീര്‍ത്തും നിറം മങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സ്, രണ്ടാം പകുതിയില്‍ വര്‍ധിത വീര്യത്തോടെ കളിച്ച് ആവേശ ജയം നേടുകയായിരുന്നു. ഈ ജയത്തോടെ പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് കയറാനും മഞ്ഞപ്പടയ്ക്ക് സാധിച്ചു.

കിക്കോഫായി 17 മിനുറ്റുകള്‍ക്കിടെ തന്നെ എഫ്സി ഗോവ ഇരട്ട ഗോളുമായി കൊച്ചിയില്‍ ലീഡ് ഉറപ്പിച്ചിരുന്നു. 7-ാം മിനുറ്റില്‍ റൗളിന്‍ ബോര്‍ജെസ് കോര്‍ണര്‍ കിക്കില്‍ നിന്ന് വീണുകിട്ടിയ പന്തില്‍ ഹാഫ് വോളിയിലൂടെ  വല കുലുക്കി. 10 മിനുറ്റുകള്‍ക്കകം നോവ സദോയ് ഇടതുവിങ്ങിലൂടെ മുന്നേറി നല്‍കിയ ക്രോസില്‍ സ്ലൈഡ് ചെയ്ത് കാലുവെച്ച മുഹമ്മദ് യാസിര്‍ ഗോവയുടെ രണ്ടാം ഗോള്‍ നേടി.

രണ്ടാംപകുതി തുടങ്ങി 51-ാം മിനുറ്റില്‍ കേരള ബ്ലാസ്റ്റേഴ്സിന് ആദ്യ ഗോള്‍ മടക്കാനായി. നേരിട്ടുള്ള ഫ്രീകിക്കില്‍ നിന്ന് ദൈസുകെ സകായ് ലക്ഷ്യം കാണുകയായിരുന്നു. ദിമിയെ ഒഡേയ് വീഴ്ത്തിയതിനായിരുന്നു റഫറി ഫ്രീകിക്ക് അനുവദിച്ചത്.

കളി 78-ാം മിനുറ്റ് എത്തിയതും സകായുടെ ക്രോസില്‍ കാള്‍ മക്ഹ്യൂം പന്ത് കൈകൊണ്ട് തട്ടിയതിന് ബ്ലാസ്റ്റേഴ്സിന് അനുകൂലമായി പെനാല്‍റ്റി ലഭിച്ചു. ഡയമന്റക്കോസ് തന്റെ ഇടംകാല്‍ കൊണ്ട് ഗോവ ഗോളി അര്‍ഷ്ദീപ് സിംഗിനെ അനായാസം കീഴടക്കിയതോടെ ബ്ലാസ്റ്റേഴ്സ് 2-2ന് ഒപ്പമെത്തി. എന്നാല്‍ 84-ാം മിനുറ്റില്‍ ദിമിത്രോസ് ഡമന്റക്കോസും 88-ാം മിനുറ്റില്‍ ഫെദോര്‍ ചെര്‍ണിച്ചും സൂപ്പര്‍ ഫിനിഷിംഗിലൂടെ ബ്ലാസ്റ്റേഴ്സിന് 4-2ന്റെ ജയം സമ്മാനിച്ചു.   


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories