Share this Article
image
ആരാധകരെ ആകാംഷയിലാക്കി എം എസ് ധോണി
MS Dhoni made the fans curious

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് തുടങ്ങാനിരിക്കെ ആരാധകരെ ആകാംഷയിലാക്കി എം എസ് ധോണി. പുതിയ സീസണിനായും പുതിയ റോളിനായും കാത്തിരിക്കാന്‍ കഴിയുന്നില്ല എന്ന ധോണിയുടെ പോസ്റ്റാണ് സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. 

പുതിയ സീസണില്‍ പുതിയ റോളിലാകുമോ എംഎസ് ധോണി വരികയെന്ന ചര്‍ച്ചയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ നടക്കുന്നത്. ധോണി പങ്കുവെച്ച ഒരു പോസ്റ്റാണ് ചര്‍ച്ചയ്ക്ക് ആധാരം. പുതിയ സീസണിനായും പുതിയ റോളിനായും കാത്തിരിക്കാന്‍ കഴിയുന്നില്ല എന്ന പോസ്റ്റ് ആരാധകര്‍ക്ക് ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്.

ചെന്നൈയുടെ നായക സ്ഥാനത്ത് ധോണി ഇനി ഉണ്ടാകില്ലേയെന്നും സീസണ് മുന്നോടിയായി വിരമിക്കല്‍ പ്രഖ്യാപിക്കുമോയെന്നുമാണ് ആരാധകര്‍ ആശങ്കപ്പെടുന്നത്. ചെന്നൈയുടെ പരിശീലകവേഷത്തില്‍ ധോനി പ്രത്യക്ഷപ്പെടുമോ എന്നും ആരാധകര്‍ ഉറ്റുനോക്കുന്നു.

നേരത്തെ താരം ഐപിഎല്ലില്‍ നിന്ന് വിരമിക്കുമോ എന്ന ചോദ്യം ഏറെ ചര്‍ച്ചാ വിഷയമായിരുന്നു. എന്തായാലും പുതിയ സീസണില്‍ ധോണിയെ വീണ്ടും ചെന്നൈയുടെ കുപ്പായത്തില്‍ കാണാനാകുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ആരാധകര്‍. ഈ മാസം 22നാണ് ഐപിഎല്‍ പതിനേഴാം സീസണ് തുടക്കമാകുക.  ഉദ്ഘാടന മത്സരത്തില്‍ ചെന്നൈയും ബാംഗ്ലൂരുമാണ് ഏറ്റുമുട്ടുന്നത്.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories