Share this Article
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പതിനേഴാം പതിപ്പിന് ഇന്ന് തുടക്കം
The 17th edition of the Indian Premier League begins today

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പതിനേഴാം പതിപ്പിന് ഇന്ന് തുടക്കം. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്സും റോയല്‍ ചലഞ്ചേഴ്സ് ബംഗളുരുവും ഏറ്റുമുട്ടും. രാത്രി എട്ട് മണിക്ക് ചെന്നൈയിലാണ് മത്സരം. 

ചെപ്പോക്കില്‍ ക്രിക്കറ്റ് ആവേശത്തിന് തുടക്കമാകുമ്പോള്‍ ഉദ്ഘാടന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സും, റോയല്‍ ചലഞ്ചേഴ്സ് ബംഗളുരുവും ഏറ്റുമുട്ടും. പുതിയ നായകന്റെ കീഴില്‍ ഇറങ്ങുന്ന ചെന്നൈയില്‍ മൊയീന്‍ അലി, രവീന്ദ്ര ജഡേജ, ഡെവോണ്‍ കോണ്‍വേ, രച്ചിന്‍ രവീന്ദ്ര, അജിങ്ക്യ രഹാനെ തുടങ്ങിയ താരങ്ങളാണ് പ്രതീക്ഷ. 

എംഎസ് ധോണിയും നായകന്‍ ഋതുരാജ് ഗെയ്ഗ്വാദും ചേരുമ്പോള്‍ ടീം ശക്തം. മറുവശത്ത് നായകന്‍ ഫാഫ് ഡു പ്ലെസിന് കീഴില്‍ വിരാട് കോഹ്ലി, ഗ്ലെന്‍ മാക്സവെല്‍ ദിനേഷ് കാര്‍ത്തിക്ക് മുഹമ്മദ് സിറാജ് അടക്കമുള്ള താരങ്ങളാണ് പ്രതീക്ഷയേകുന്നത്.

ഇരു ടീമുകളും ഏറ്റമുട്ടുമ്പോള്‍ എംഎസ് ധോണിയും വിരാട് കോഹ്ലിയും മികച്ച പ്രകടനം പുറത്തെടുക്കുമെന്നാണ് ആരാധകരുടെയും പ്രതീക്ഷ.ഉദ്ഘാടനച്ചടങ്ങിനോട് അനുബന്ധിച്ച് വിപുലമായ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.

എ.ആര്‍.റഹ്‌മാന്‍, സോനു നിഗം എന്നിവര്‍ അവതരിപ്പിക്കുന്ന സംഗീതനിശയോടെയാണു പരിപാടികള്‍ ആരംഭിക്കുക. ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാര്‍, ടൈഗര്‍ ഷ്‌റോഫ് എന്നിവരുടെ നേതൃത്വത്തിലുള്ള നൃത്തപരിപാടികളും ചെന്നൈയില്‍ നടക്കും. പത്ത് ടീമുകള്‍ മാറ്റുരയ്ക്കുന്ന ക്രിക്കറ്റ് പൂരം രണ്ടുമാസത്തോളം നീണ്ടുനില്‍ക്കും.        

 
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories