ഐപിഎല്‍ 17-ാം സീസണിലെ ഉദ്ഘാടന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് എതിരെ ചെന്നൈ സൂപ്പര്‍ കിംഗ്സിന് ജയം. ആറ് വിക്കറ്റിനാണ് ചെന്നൈയുടെ വിജയം. 174 റണ്‍സ് വിജയലക്ഷ്യം 8 പന്ത് ബാക്കി നില്‍ക്കെ ചെന്നൈ മറി കടന്നു.
ഐപിഎല്‍ 17-ാം സീസണിലെ ആദ്യ മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 174 രണ്‍സെടുത്തത്.നായകന്‍ ഫാഫ് ഡുപ്ലെസിസ് നല്‍കിയ തുടക്കം ഉപയോഗിക്കാനാകാതെ മുന്‍നിര തകര്‍ന്നടിഞ്ഞതോടെ 78-5 എന്ന നിലയിലേക്ക് ബെംഗളൂരു വീണിരുന്നു.
എന്നാല്‍ അനൂജ് റാവത്ത്-ദിനേശ് കാര്‍ത്തിക്ക് സഖ്യമാണ് ബെംഗളൂരുവിനെ ചെപ്പോക്കില്‍ ഭേദപ്പെട്ട സ്‌കോറിലേക്ക് അടുപ്പിച്ചത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈയ്ക്കായി കിവീസ് താരം രചിന്‍ രവീന്ദ്ര മികച്ച തുടക്കം നല്‍കി.
5 പന്തില്‍ നിന്ന് മൂന്ന് വീതം സിക്‌സും ഫോറുമടക്കം 37 റണ്‍സെടുത്ത രചിന്‍ തന്നെയാണ് ചെന്നൈ നിരയിലെ ടോപ് സ്‌കോറര്‍. അജിങ്ക്യ റഹാനെ 27റണ്‍സും, ഡാരില്‍ മിച്ചല്‍ 22റണ്‍സും നേടി സ്‌കോര്‍ ബോര്‍ഡിലേക്ക് മികച്ച സംഭാവന നല്‍കി. 66 റണ്‍സ് ചേര്‍ത്ത ജഡേജ-ദുബെ കൂട്ടുകെട്ട് ചെന്നൈയുടെ വിജയത്തില്‍ നിര്‍ണായകമായി.