ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളുരു ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ നേരിടും. രാത്രി ഏഴരയ്ക്ക് ബംഗളുരുവിലാണ് മത്സരം. സീസണിലെ രണ്ടാം ജയമാണ് ഇരുടീമും ലക്ഷ്യമിടുന്നത്.
സ്വന്തം തട്ടകത്തില്‍ ലക്‌നൗവുമായി ഏറ്റുമുട്ടുമ്പോള്‍ ഫോം നിലനിര്‍ത്താന്‍ കഴിയാത്തതാണ് ബംഗളുരു നേരിടുന്ന പ്രതിസന്ധി. കരുത്തരായ താരങ്ങളുണ്ടായിട്ടും രണ്ടുമത്സരങ്ങളില്‍ ടീമിന് തോല്‍വി വഴങ്ങേണ്ടി വന്നു.
ഫാഫ് ഡു പ്ലെസിസ് നയിക്കുന്ന ബംഗളുരുവില്‍ വിരാട് കോഹ്ലി, ദിനേഷ് കാര്‍ത്തിക്ക്, അനൂജ് റാവത്ത്, എന്നിവരാണ് ബാറ്റിങ്ങില്‍ പ്രതീക്ഷ. മുഹമ്മദ് സിറാജ് നയിക്കുന്ന ബൗളിങ് നിരയില്‍ കാമറൂണ്‍ ഗ്രീന്‍, മായങ്ക് റാവത്ത് തുടങ്ങിയവരും ഓള്‍ റൗണ്ടര്‍ നിരയില്‍ ഗ്ലെന്‍ മാക്‌സ് വെല്ലും ടീമിന് കരുത്താകും.
കെഎല്‍ രാഹുല്‍ നയിക്കുന്ന ലക്‌നൗ, ഒരു മത്സരം വിജയിച്ചപ്പോള്‍ ഒന്നില്‍ തോല്‍വി വഴങ്ങി. രാഹുലിനൊപ്പം ഡി കോക്ക്, ദേവ് ദത്ത് പടിക്കല്‍, നിക്കോളാസ് പൂരന്‍ എന്നിവര്‍ ചേരുമ്പോള്‍ ബാറ്റിങ് നിര ശക്തം. മധ്യനിരയില്‍ ഓള്‍ റൗണ്ടറായി ക്രുണാല്‍ പാണ്ഡ്യ.
മായങ്ക് യാദവ് നയിക്കുന്ന ബൗളിങ് നിരയില്‍ മോഷിന്‍ ഖാന്‍, നവീന്‍ ഉള്‍ഹക്ക്, രവി ബിഷ്‌ണോയി എന്നിവര്‍ എതിരാളികള്‍ക്ക് വെല്ലുയാകും. പോയിന്റ് പട്ടികയില്‍ ആര്‍സിബി ഒന്‍പതാം സ്ഥാനത്തും എല്‍എസ്ജി ആറാമതുമാണ്. ഇരുടീമുകളും നാല് തവണ നേര്‍ക്കുനേര്‍ വന്നപ്പോള്‍ ബംഗളരുരു മൂന്ന് ജയവും ലക്‌നൗ ഒരു ജയവും നേടിയിട്ടുണ്ട്.