ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് കേരളാ ബ്ലാസ്റ്റേഴ്സ് ഈസ്റ്റ് ബംഗാളിനെ നേരിടും. കൊച്ചി ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടക്കുന്ന നിര്‍ണായക മത്സരം വൈകിട്ട് 7.30ന് തുടങ്ങും. നിലവില്‍ പട്ടികയില്‍ അഞ്ചാം സ്ഥാനത്തുള്ള കേരളാ ബ്ലാസ്റ്റേഴ്സ് 19 കളികളില്‍നിന്നു 30 പോയിന്റും 11-ാം സ്ഥാനത്തുള്ള ഈസ്റ്റ് ബംഗാള്‍ 19 കളികളില്‍നിന്ന് 18 പോയിന്റും നേടിയിട്ടുണ്ട്.