Share this Article
image
IPLല്‍ ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഡല്‍ഹി ക്യാപ്പിറ്റല്‍സ് പോരാട്ടം
Kolkata Knight Riders vs Delhi Capitals today in IPL

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഡല്‍ഹി ക്യാപ്പിറ്റല്‍സ് പോരാട്ടം. രാത്രി ഏഴരയ്ക്ക് വിശാഖപട്ടണത്താണ് മത്സരം. മൂന്നാം ജയത്തിനായി കൊല്‍ക്കത്തിയിറങ്ങുമ്പോള്‍ സീസണിലെ രണ്ടാം ജയമാണ് ഡല്‍ഹി ലക്ഷ്യമിടുന്നത്. 

ലീഗില്‍ ആദ്യ രണ്ടുമത്സരങ്ങളും ജയിച്ച കൊല്‍ക്കത്തെ ഡല്‍ഹിക്കെതിരെയിറങ്ങുമ്പോള്‍ ഹാട്രിക് ജയമാണ് ലക്ഷ്യമിടുന്നത്. ശ്രേയസ് അയ്യര്‍ നയിക്കുന്ന ടീമില്‍ പില്‍ സാള്‍ട്ട്, വെങ്കിടേശ് അയ്യര്‍, രമണ്‍ദീപ് സിംങ്, തുടങ്ങിയവരാണ് ബാറ്റിങ് പ്രതീക്ഷ. ആന്‍േ്രഡ റസലും, സുനില്‍ നരയെനും റണ്ണെടുക്കുന്നതില്‍ വേഗം കൂട്ടും.

റസലും, ഹര്‍ഷിത് റാണയും, നരയെനും ബൗളിങ്ങില്‍ എതിരാളികള്‍ക്ക് വെല്ലുവിളിയുയര്‍ത്തും.  രണ്ടു മത്സരം പരാജയപ്പെട്ടെങ്കിലും കഴിഞ്ഞ മത്സരത്തില്‍ ചെന്നൈയെ തകര്‍ത്ത ആത്മവിശ്വാസത്തിലാണ് ഡല്‍ഹി ഇറങ്ങുന്നത്.  റിഷഭ് പന്ത് നയിക്കുന്ന ടീമില്‍ ഷായ് ഹോപ്പ്, ഡേവിഡ് വാര്‍ണര്‍, പ്രിഥി ഷാ, ട്രിസ്റ്റന്‍ സ്റ്റബ്‌സ് എന്നിവരാണ് ബാറ്റിങ്ങില്‍ കരുത്ത്. 

ഓള്‍ റൗണ്ടര്‍ നിരയില്‍ അക്‌സര്‍ പട്ടേല്‍, മിച്ചല്‍ മാര്‍ഷ്. ബൗളിങ്ങില്‍ കുല്‍ദീപ് യാദവ്, ഖാലി അഹമ്മദ്, ഇഷാന്ത് ശര്‍മ്മ എന്നിവര്‍ പ്രതീക്ഷ നല്‍കുന്നു. ഇരു ടീമും ഇതുവരെ 32 മത്സരത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ 16 തവണ വിജയം കൊല്‍ക്കത്തയ്‌ക്കൊപ്പമായിരുന്നു.

15 തവണ ഡല്‍ഹി ജയിച്ചപ്പോള്‍ ഒരു മത്സരം ഫലമില്ലാതായി. ബൗളര്‍മാര്‍ക്ക് അനുകൂലമായ വിശാഖപട്ടണത്തെ പിച്ചില്‍ ആവേശകരമായ മത്സരം പ്രതീക്ഷിക്കുകയാണ് ആരാധകരും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories