ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് ഡല്‍ഹി ക്യാപ്പിറ്റല്‍സ് സണ്‍റൈസേഴ്സ് ഹൈദരാബാദിനെ നേരിടും രാത്രി ഏഴരയ്ക്ക് ഡല്‍ഹിയിലാണ് മത്സരം. ജയം തുടരുക ലക്ഷ്യമിട്ടാണ് ഇരുടീമും ഇറങ്ങുക.
കഴിഞ്ഞ മത്സരത്തില്‍ ഗുജറാത്തിനെ ചെറിയ സ്‌കോറിലൊതുക്കി അനായാസ ജയം സ്വന്തമാക്കിയ ആത്മവിശ്വാസത്തിലാണ് ഡല്‍ഹി ഹൈദരാബാദിനെതിരെയിറങ്ങുന്നത്. മുകേഷ് കുമാര്‍, ഇഷാന്ത് ശര്‍മ്മ, ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, കുല്‍ദീപ് യാദവ്, എന്നിവരുള്‍പ്പെടുന്ന ബൗളിങ് നിര തന്നെയാണ് ടീമിന്റെ കരുത്ത്.
ബാറ്റിങ് നിരയില്‍ നായകന്‍ ഋഷഭ് പന്ത്, പ്രിഥി ഷാ, ഷായ് ഹോപ്പ്, ജേക്ക് ഫ്രേസര്‍ എന്നിവര്‍ പ്രതീക്ഷ നല്‍കുന്നു.. ഓള്‍ റൗണ്ടറായി അക്‌സര്‍ പട്ടേലും, മിച്ചല്‍ മാര്‍ഷും ചേരുമ്പോള്‍ ടീം ശക്തം. ഇതുവരെ ഏഴ് മത്സരങ്ങള്‍ കളിച്ചപ്പോള്‍ മൂന്ന് ജയമാണ് ഡല്‍ഹിയുടെ സമ്പാദ്യം.
കഴിഞ്ഞ മത്സരത്തില്‍ ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറുയര്‍ത്തി ബംഗ്ലരുവിനെ വീഴ്ത്തിയ ഹൈദരാബാദ് മികച്ച ഫോമിലാണ്. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ മികവ് പുലര്‍ത്തുന്ന താരങ്ങളാണ് ഹൈദരാബാദിന്റെ പ്രതീക്ഷ.
ബാറ്റിങ്ങില്‍ നെടും തൂണായി, ട്രാവിസ് ഹെഡും, ഹെയിന്‍ റിച്ച് ക്ലാസെനും, മായങ്ക് അഗര്‍വാളും, അഭിഷേക് ശര്‍മ്മയും സ്‌കോറുയര്‍ത്തുന്നതില്‍ വേഗം കൂട്ടും. മധ്യനിരയില്‍ കരുത്ത് എയ്ഡന്‍ മാര്‍ക്രം. നായകന്‍ പാറ്റ് കമ്മിന്‍സ് നയിക്കുന്ന ബൗളിങ് നിരയില്‍ ടി നടരാജന്‍, ഭുവനേശ്വര്‍ കുമാര്‍, മായങ്ക് മാര്‍ക്കണ്ടെ എന്നിവരും ഡല്‍ഹിക്ക് ഭീഷണിയാകും. ഇരുടീമും 23 തവണ ഏറ്റുമുട്ടിയപ്പോള്‍ പന്ത്രണ്ട് മത്സരങ്ങളില്‍ ഹൈദരാബാദും പതിനൊന്ന് മത്സരങ്ങളില്‍ ഡല്‍ഹിയും ജയിച്ചിട്ടുണ്ട്.