Share this Article
image
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സണ്‍റൈസോഴ്‌സ് ഹൈദരാബാദിന് അഞ്ചാം ജയം
5th win for Sunrisers Hyderabad in the Indian Premier League

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സണ്‍റൈസോഴ്‌സ് ഹൈദരാബാദിന് അഞ്ചാം ജയം. 67 റണ്‍സിനാണ് ഡല്‍ഹി ക്യാപിറ്റല്‍സിനെ തകര്‍ത്തത്. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 7 വിക്കറ്റ് നഷ്ടത്തില്‍ 266 റണ്‍സാണെടുത്തത്. ട്രാവിസ് ഹെഡിന്റെയും ഷഹബാസ് അഹമ്മദിന്റെയും അര്‍ധസെഞ്ച്വറിയുടെ കരുത്തിലാണ് മികച്ച സ്‌കോറുയര്‍ത്തിയത്.

267 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ഡല്‍ഹി 199 റണ്‍സിന് എല്ലാവരും പുറത്താകുകയായിരുന്നു. ഹൈദരാബാദിനായി നടരാജന്‍ നാല് വിക്കറ്റും നിധീഷ് കുമാര്‍, മായങ്ക് മാര്‍ക്കണ്ടെ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories