Share this Article
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് ഡല്‍ഹി ക്യാപ്പിറ്റല്‍സ് ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടും
Delhi Capitals will face Gujarat Titans in the Indian Premier League today

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് ഡല്‍ഹി ക്യാപ്പിറ്റല്‍സ് ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടും. രാത്രി ഏഴരയ്ക്ക് ഡല്‍ഹിയിലാണ് മത്സരം. കഴിഞ്ഞ മത്സരത്തില്‍ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോള്‍ ജയം ഡല്‍ഹിക്കൊപ്പമായിരുന്നു. ഇതിന് മറുപടി നല്‍കുക കൂടി ലക്ഷ്യമിട്ടാണ് ഗുജറാത്തിറങ്ങുക. ഋഷഭ് പന്ത് നയിക്കുന്ന ഡല്‍ഹി എട്ട് മത്സരങ്ങള്‍ കളിച്ചപ്പോള്‍ മൂന്ന് മത്സരങ്ങള്‍ മാത്രമാണ് ജയിച്ചിട്ടുള്ളത്. ശുഭ്മാന്‍ ഗില്‍ നയിക്കുന്ന ഗുജറാത്ത് എട്ട് മത്സരങ്ങളില്‍ നിന്നായി ഇതുവരെ നാല് മത്സരങ്ങള്‍ ജയിച്ചിട്ടുണ്ട്.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories