ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപ്പൂളിന് വിജയം. ഡാർവിൻ നൂനിയസിൻ്റെ ഇരട്ട ഗോളുകളുടെ കരുത്തിൽ ബ്രെൻ്റ്‌ഫോർഡിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ലിവർപൂൾ പരാജയപ്പെടുത്തിയത് .
അതെസമയം ശക്തരായ ആർസണലിനെ ആസ്റ്റൺ വില്ല സമനിലയിൽ തളച്ചു. രണ്ടു ഗോളുകൾക്ക് പിന്നിൽ നിന്ന ശേഷമാണ് വില്ലയുടെ തിരിച്ച് വരവ്. ഇതോടെ ലീഗിൽ ഒന്നാം സ്ഥാനക്കാരായ ലിവർപൂളും രണ്ടാമതുള്ള ആർസണലും തമ്മിലെ പോയിൻ്റ് വ്യത്യാസം ആറായി ഉയർന്നു. ഇന്നലെ നടന്ന മറ്റു മത്സരങ്ങളിൽ ഫുൾ ഹാം, ക്രിസ്റൽ പാലസ്, ബോൺമൗത് ടീമുകളും വിജയം സ്വന്തമാക്കി.