ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് കേരളബ്ലാസ്റ്റേഴ്‌സ് എഫ്.സി ഗോവ പോരാട്ടം. രാത്രി ഏഴരയ്ക്ക് ഗോവയിലെ ഫറ്റോര്‍ഡ സ്‌റ്റേഡിയത്തിലാണ് മത്സരം. അവസാന മത്സരത്തില്‍ മോഹന്‍ ബഗാനോട് പരാജയപ്പെട്ട ബ്ലാസ്റ്റേഴ്‌സിന് പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കാന്‍ ജയം അനിവാര്യമാണ്.
20 കളിയില്‍ 24 പോയിന്റുമായി എട്ടാമതാണ് ടീം. അതേസമയം രണ്ടാംസ്ഥാനത്തുള്ള ഗോവ പോയിന്റ് ഉയര്‍ത്താനുറച്ചാണ് ഇറങ്ങുക. കഴിഞ്ഞ അഞ്ചുമത്സരങ്ങളില്‍ നാലിലും എഫ്.സി ഗോവ ജയിച്ചിരുന്നു.