ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരളബ്ലാസ്റ്റേഴ്സിന് വീണ്ടും തോല്‍വി. ലീഗില്‍ രണ്ടാം സ്ഥാനത്തുള്ള ഗോവ എഫ്‌സിയോട് എതിരില്ലാത്ത രണ്ട് ഗോളിനാണ് ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെട്ടത്. ഇതോടെ ബ്ലാസ്റ്റേഴ്‌സ് പത്താം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
ഗോവ ഏറക്കുറെ നോക്കൗട്ട് റൗണ്ട് ഉറപ്പിച്ചതായിരുന്നു. എന്നാല്‍ രണ്ടാംപകുതിയിലാണ് ഇരുഗോളുകളും പിറന്നത്. ഐക്കര്‍ ഗുവറോറ്റേക്സ്നയുടെയും മുഹമ്മദ് യാസിറിന്റെയും വകയാണ് ഗോള്‍. ജയത്തോടെ ഗോവ ലീഗില്‍ രണ്ടാംസ്ഥാനം ഉറപ്പിച്ചു.