കൊളംബിയയ്‌ക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ബ്രസീലിന് ആശ്വാസജയം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ബ്രസീലിന്റെ ജയം. ഇഞ്ചുറി ടൈമില്‍ വിനീഷ്യസ് ജൂനിയറിന്റെ ഗോളിലാണ് ബ്രസീല്‍ ജയം നേടിയത്. മത്സരത്തിന്റെ ആറാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെ റഫീന്യോയാണ് ബ്രസീലിനായി ആദ്യഗോള്‍ നേടിയത്.
41 ആം മിനിറ്റില്‍ ലൂയിസ് ഡയസ് കൊളംബിയയ്ക്കായി സമനില കണ്ടെത്തി. മത്സരം സമനിലയിലവസാനിക്കുമെന്ന് തോന്നിപ്പിച്ച ഘട്ടത്തിലാണ് രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമില്‍ വിനീഷ്യസിന്റെ ഗോള്‍ ബ്രസീലിന് ജയം നേടിക്കൊടുക്കുന്നത്. വിജയത്തോടെ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ പോയിന്റ് ടേബിളില്‍ ബ്രസീല്‍ അര്‍ജന്റീനക്ക് താഴെ രണ്ടാംസ്ഥാനത്തെത്തി.