മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിതാ സിംഗിള്‍സില്‍ പോളണ്ടിന്റെ ലോക ഒന്നാം നമ്പര്‍ താരം ഇഗ സ്വിയാടെക്കിന് തോല്‍വി. മൂന്നാം റൗണ്ടില്‍ ചെക്ക് റിപ്പബ്ലിക്കിന്റെ അണ്‍സീഡഡ് താരമായ ലിന്‍ഡ നൊസ്‌കോവയോടാണ് പരാജയപ്പെട്ടത് (3-6, 6-3, 6-4). ആദ്യ സെറ്റ് പരാജയപ്പെട്ട ശേഷം പിന്നീടുള്ള സെറ്റുകള്‍ നേടിയാണ് നൊസ്‌കോവയുടെ ജയം.
കഴിഞ്ഞ 18 മത്സരങ്ങളില്‍ തോല്‍വിയറിയാതെയാണ് ഇഗ സ്വിയാടെക്ക് ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ കുതിപ്പ് നടത്തിയിരുന്നത്. ഓസ്‌ട്രേലിയന്‍ ഓപ്പണിലെ ആദ്യ കിരീടം ലക്ഷ്യമിട്ടാണ് എത്തിയിരുന്നതെങ്കിലും മൂന്നാം റൗണ്ടില്‍ തോറ്റ് പിന്മാറേണ്ടിവന്നു. കഴിഞ്ഞ വര്‍ഷം കസാഖ്‌സ്താന്റെ എലെന റിബാക്കിനയോട് തോറ്റ് ഓസ്‌ട്രേലിയന്‍ ഓപ്പണില്‍നിന്ന് ഇഗ പുറത്തായിരുന്നു.