Share this Article
സഞ്ജു സാംസൺ ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ
വെബ് ടീം
posted on 30-04-2024
1 min read
sanju-samson-in-indian-world-cup team

മുംബൈ∙ മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ  ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ.  രണ്ടാം വിക്കറ്റ് കീപ്പറായാണ് സഞ്ജു ടീമിൽ ഇടം പിടിച്ചത്.റിഷഭ് പന്തും സഞ്ജുവും വിക്കറ്റ് കീപ്പർമാർ.കെ എൽ രാഹുലിനെ ഒഴിവാക്കി.രോഹിത് ശര്‍മയാണ് ഇന്ത്യന്‍ ടീമിനെ നയിക്കുന്നത്. ഹര്‍ദിക് പാണ്ഡ്യയാണ് ഉപനായകന്‍. സഞ്ജുസാംസണിനൊപ്പം ഋഷഭ് പന്തും വിക്കറ്റ് കീപ്പറായി ടീമിലിടം നേടിയിട്ടുണ്ട്.

സൂപ്പര്‍ താരം വിരാട് കോലിയ്ക്ക് പുറമേ യശസ്വി ജയ്‌സ്വാള്‍, സൂര്യകുമാര്‍ യാദവ്, ശിവം ദുബൈ എന്നിവരും ടീമിലിടം നേടി. ഓള്‍റൗണ്ടര്‍മാരായി ജഡേജയും അക്ഷര്‍ പട്ടേലുമാണുള്ളത്. കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹല്‍ എന്നിവര്‍ സ്പിന്‍ ബൗളിങ് ഓപ്ഷനുകളാണ്. പേസ് ബൗളര്‍മാരായ മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ് എന്നിവരും ലോകകപ്പ് സംഘത്തിലുണ്ട്.ശുഭ്മാന്‍ ഗില്‍, റിങ്കു സിങ്, ഖലീല്‍ അഹമ്മദ്, ആവേശ് ഖാന്‍ എന്നിവര്‍ റിസര്‍വ് താരങ്ങളായി സ്‌ക്വാഡിലുണ്ട്.

ജൂണില്‍ അമേരിക്കയിലും വെസ്റ്റിന്‍ഡീസിലുമായാണ് ടി20 ലോകകപ്പ് നടക്കാനിരിക്കുന്നത്. ലോകകപ്പിന് മുന്നോടിയായി നടക്കുന്ന ഐപിഎല്‍ ടീം സെലക്ഷനില്‍ സുപ്രധാന പങ്ക് വഹിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. അതിനാല്‍ തന്നെ ഇന്ത്യന്‍ താരങ്ങളെല്ലാം തന്നെ ഗംഭീരമായ പ്രകടനമാണ് കാഴ്ചവെയ്ക്കുന്നത്. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories