Share this Article
ഫ്രഞ്ച് താരം പോള്‍ പോഗ്ബയ്ക്ക് 4 വര്‍ഷം വിലക്ക്
വെബ് ടീം
posted on 29-02-2024
1 min read
paul-pogba-handed-4-year-ban-after-failed-doping-test

മിലാന്‍: ഫ്രഞ്ച് ഫുട്‌ബോള്‍ താരം പോള്‍ പോഗ്ബയ്ക്ക് വിലക്ക്. ഉത്തേജക മരുന്നു ഉപയോഗിച്ചതിനു നാല് വര്‍ഷത്തെ വിലക്കാണ് ഇറ്റാലിയന്‍ ടീം യുവന്റസിന്റെ താരം കൂടിയായ പോഗ്ബയ്ക്ക് ലഭിച്ചത്. ഫ്രാന്‍സ് 2018ല്‍ രണ്ടാം തവണ ലോകകപ്പ് ഉയര്‍ത്തിയപ്പോള്‍ അതില്‍ നിര്‍ണായകമായ താരം കൂടിയാണ് പോഗ്ബ.

ഉത്തേജക മരുന്നു പരിശോധനയില്‍ പരാജയപ്പെട്ടതിനു പിന്നാലെ ഇറ്റലിയിലെ ആന്റി ഡോപിങ് ട്രൈബ്യൂണലാണ് താരത്തിനു നാല് വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം നടത്തിയ പരിശോധനയില്‍ താരത്തിന്റെ ശരീരത്തില്‍ നിരോധിത മരുന്നായി ടെസ്‌റ്റോസ്റ്റിറോണിന്റെ അംശങ്ങള്‍ കണ്ടെത്തിയിരുന്നു. പരിശോധനയില്‍ ഫലം പോസിറ്റിവായതോടെയാണ് നടപടി.

ഡിസംബറില്‍ പ്രോസിക്യൂട്ടര്‍മാര്‍ യുവന്റസ് താരത്തിനു പരമാവധി നാല് വര്‍ഷത്തെ വിലക്ക് നല്‍കണമെന്നു ആവശ്യപ്പെട്ടിരുന്നു. പിന്നാലെയാണ് ഇപ്പോള്‍ തീരുമാനം ശരിവച്ച് വിധി പുറത്തു വന്നത്.

ഫ്രാന്‍സിന്റെ പ്രതിഭാധനനായ മധ്യനിര താരത്തിന്റെ ഫുട്‌ബോള്‍ കരിയറിനു തന്നെ കരിനിഴല്‍ വീണിരിക്കുകയാണ്. പരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നു ഇക്കഴിഞ്ഞ സപ്റ്റംബറില്‍ പോഗ്ബയ്ക്ക് സസ്‌പെന്‍ഷന്‍ ലഭിച്ചിരുന്നു. വിഷയത്തില്‍ അന്വേഷണം തുടരുകയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories