ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സിന് വീണ്ടും തോല്‍വി. ലീഗില്‍ രണ്ടാംസ്ഥാനത്തുള്ള ഗോവ എഫ്.സി.യോട് എതിരില്ലാത്ത രണ്ട് ഗോളിനാണു ഇത്തവണ പരാജയം. തോല്‍വിയോടെ കേരളത്തിന്റെ പ്ലേ ഓഫ് സാധ്യത മങ്ങി. മത്സരത്തിന്റെ രണ്ടാംപകുതിയിലാണ് ഇരുഗോളുകളും വീണത്.46-ാം മിനിറ്റില്‍ മധ്യനിരതാരം ഐക്കര്‍ ഗുവറോറ്റേക്‌സ്‌ന വകയാണ് ആദ്യ ഗോള്‍. 73-ാം മിനിറ്റില്‍ മുഹമ്മദ് യാസിറും ബ്ലാസ്‌റ്റേഴ്‌സ് തോൽവി പൂർത്തിയാക്കി. ബോക്‌സിനുള്ളില്‍ രണ്ട് ഡിഫന്‍ഡര്‍മാരെ മറികടന്ന് മുന്നേറിയ ഗുവറോറ്റേക്‌സ്‌ന, യാസിറിന് പന്തുനല്‍കി. യാസിര്‍ അത് ഗോളാക്കി മാറ്റുകയായിരുന്നു.
ജയത്തോടെ ഗോവ ലീഗില്‍ രണ്ടാംസ്ഥാനം ഉറപ്പിച്ചു. 21 മത്സരങ്ങളില്‍നിന്ന് 42 പോയിന്റായി ആതിഥേയര്‍ക്ക്.ബ്ലാസ്‌റ്റേഴ്‌സ് ഏഴു കളിയില്‍ ജയിച്ചപ്പോള്‍ പതിനൊന്നെണ്ണത്തില്‍ തോറ്റു.