ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ബദ്ധവൈരികളായ ടോട്ടനം ഹോട്‌സ്പറിനെ തകര്‍ത്ത് ആഴ്സണല്‍ രണ്ടാം സ്ഥാനത്തെത്തി. ലീഗില്‍ ഇത് തുടര്‍ച്ചയായ മൂന്നാം മത്സരത്തില്‍ ആണ് ടോട്ടനത്തെ നോര്‍ത്ത് ലണ്ടന്‍ ഡര്‍ബിയില്‍ ആഴ്സണല്‍ തോല്‍പ്പിക്കുന്നത്. സ്വന്തം മൈതാനത്ത് മികച്ച തുടക്കം ആണ് ആഴ്സണലിന് ലഭിച്ചത്.
ആദ്യ 20 മിനിറ്റില്‍ ടോട്ടനത്തെ ആഴ്സണല്‍ വെള്ളം കുടിപ്പിച്ചു. എന്നാല്‍ കോര്‍ണറില്‍ നിന്നു ലഭിച്ച അവസരത്തില്‍ നിന്നു മികച്ച ഗോളിലൂടെ ടോട്ടനം ക്യാപ്റ്റന്‍ സോണ്‍ അവര്‍ക്ക് അപ്രതീക്ഷിത മുന്‍തൂക്കം നല്‍കി.