Share this Article
അതിവേഗം, അനായാസം ജയം പിടിച്ച് ഇന്ത്യ; പരമ്പര സമനിലയിൽ; താരങ്ങളായി സിറാജും ബുമ്രയും
വെബ് ടീം
posted on 04-01-2024
1 min read
INDIA WON SECOND TEST AGAINST SOUTH AFRICA

കേപ്ടൗൺ: ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റിൽ 79 റൺസ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സിനിറങ്ങിയ ഇന്ത്യക്ക് അനായാസ ജയം. ബാറ്റിങ് ദുഷ്‍കരമായ പിച്ചിൽ വേഗത്തിൽ റണ്ണടിച്ച് ഏഴ് വിക്കറ്റിനാണ് ഇന്ത്യ ജയം പിടിച്ചത്.ഇരുടീമുകളും ഓരോ ടെസ്റ്റ് വീതം ജയിച്ചതോടെ പരമ്പര സമനിലയിലായി.

ദക്ഷിണാഫ്രിക്കക്കായി ബൗളിങ് തുടങ്ങിയ കഗിസൊ റബാദയെയും നാന്ദ്രെ ബർഗറെയും നിർഭയം നേരിട്ട് ഓപണർ യശസ്വി ജയ്സ്വാൾ തുടക്കത്തിൽ തന്നെ ലക്ഷ്യം വ്യക്തമാക്കിയിരുന്നു. എന്നാൽ, 23 പന്തിൽ ആറ് ഫോറടക്കം 28 റൺസ് അടിച്ച ജയ്സ്വാളിനെ ബർഗറുടെ പന്തിൽ സ്റ്റബ്സ് പിടികൂടിയതോടെ റണ്ണൊഴുക്കും കുറഞ്ഞു. തുട​ർന്നെത്തിയ ശുഭ്മൻ ഗില്ലിന്റെ സ്റ്റമ്പ് (11 പന്തിൽ 10) വൈകാതെ റബാദ പിഴുതു. ക്യാപ്റ്റൻ രോഹിത് ശർമയും വിരാട് കോഹ്‍ലിയും ​ചേർന്ന് വിജയത്തിലേക്ക് നയിക്കുന്നതിനിടെ നാല് റൺസകലെ കോഹ്‍ലിയും വീണു. 11 പന്തിൽ 12 റൺസെടുത്ത താരത്തെ മാർകോ ജാൻസന്റെ പന്തിൽ വിക്കറ്റ് കീപ്പർ വെരെയ്ൻ പിടികൂടുകയായിരുന്നു.

രോഹിത് 17 റൺസുമായും ശ്രേയസ് അയ്യർ നാല് റൺസുമായും പുറത്താകാതെനിന്നു. വെറും 12 ഓവറിലാണ് ഇന്ത്യ ജയത്തിലെത്തിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories