റാഞ്ചി ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് അഞ്ച് വിക്കറ്റ് ജയം. ജയത്തോടെ ഇന്ത്യയ്ക്ക് പരമ്പരയും സ്വന്തമായി. വിജയലക്ഷ്യമായ 192റണ്‍സ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ നേടി. രോഹിത് ശര്‍മയ്ക്കും ശുഭ്മാന്‍ ഗില്ലിനും അര്‍ധസെഞ്ചുറി.
ഇതോടെ അഞ്ച് ടെസ്റ്റുകളടങ്ങിയ പരമ്പര ഇന്ത്യക്ക് സ്വന്തം (3-1). ആദ്യ ടെസ്റ്റില്‍ തോറ്റ ഇന്ത്യ, പിന്നീടുള്ള മൂന്ന് ടെസ്റ്റുകളും ജയിക്കുകയായിരുന്നു. ബാസ് ബോള്‍ കാലത്തെ ഇംഗ്ലണ്ടിന്റെ ആദ്യ ടെസ്റ്റ് പരമ്പര തോല്‍വിയാണിത്. ഇംഗ്ലണ്ടിനുവേണ്ടി ഷുഐബ് ബഷീര്‍ മൂന്ന് വിക്കറ്റുകള്‍ നേടി. രണ്ട് ഇന്നിങ്‌സുകളിലുമായി എട്ട് വിക്കറ്റുകള്‍ നേടി ഷുഐബ് ബഷീറാണ് വിക്കറ്റ് വേട്ടക്കാരില്‍ മുന്‍പന്തിയില്‍. ഇന്ത്യക്കായി അശ്വിന്‍ രണ്ട് ഇന്നിങ്‌സുകളിലുമായി ആറ് വിക്കറ്റ് നേടി.