Share this Article
AFC ഏഷ്യൻ കപ്പ് ഫുട്ബോൾ: ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യയ്ക്ക് തോൽവി
വെബ് ടീം
posted on 13-01-2024
1 min read
INDIA LOST TO AUSSIES IN AFC

അൽ റയാൻ: എഎഫ്സി ഏഷ്യൻ കപ്പ് ഫുട്ബോളിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് തോൽവി. കരുത്തരായ ഓസ്ട്രേലിയയ്ക്കെതിരെ മറുപടിയില്ലാത്ത 2 ഗോളുകള്‍ക്കാണ് ഇന്ത്യ പരാജയപ്പെട്ടത്. ജാക്സൻ ഇർവിൻ (50'), ജോർദാൻ ബോസ് (73') എന്നിവരാണ് ഓസ്ട്രേലിയയ്ക്കായി ഗോൾ നേടിയത്. ഗ്രൂപ്പ് ബിയിൽ വ്യാഴാഴ്ച ഉസ്ബെക്കിസ്ഥാനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.

മത്സരത്തിൽ ആദ്യ പകുതിയിൽ ഇരു ടീമുകളും ഒപ്പത്തിനൊപ്പമായിരുന്നു. ആദ്യ മിനിറ്റുകളിൽ ഇന്ത്യൻ നിര മികച്ച മുന്നേറ്റം കാഴ്ചവച്ചെങ്കിലും ഗോൾ നേടാനായില്ല. ഓസ്ട്രേലിയയെ പ്രതിരോധിച്ച് നിർത്താനായതോടെ ആദ്യ പകുതിയിൽ ഗോൾ പിറന്നില്ല. രണ്ടാം പകുതിയിൽ തുടക്കം മുതൽ ഓസ്ട്രേലിയ ആക്രമിച്ചു കളിച്ചതോടെ ഇന്ത്യൻ പ്രതിരോധം തകരുകയായിരുന്നു. 50–ാം മിനിറ്റിൽ ജാക്സൻ ഇർവിനും 73–ാം മിനിറ്റിൽ ജോർദാൻ ബോസും ഗോൾ നേടിയതോടെ ഇന്ത്യയുടെ പരാജയം പൂർണമായി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories