Share this Article
ലൈംഗിക പീഡനം; മുന്‍ ബ്രസീല്‍, ബാഴ്‌സലോണ താരം ഡാനി ആല്‍വസിനു തടവും പിഴയും
വെബ് ടീം
posted on 22-02-2024
1 min read
dani-alves-sentenced-to-4-and-a-half-years-in-prison

മാഡ്രിഡ്: മുന്‍ ബ്രസീല്‍, ബാഴ്‌സലോണ താരം ഡാനി ആല്‍വസിനു നാലര വര്‍ഷം തടവ് ശിക്ഷയും പിഴയും. ലൈംഗിക ആക്രമണ കേസിലാണ് കാറ്റലോണിയയിലെ ഉയര്‍ന്ന കോടതി താരത്തിനു ശിക്ഷ വിധിച്ചത്. 1.36 കോടി രൂപ താരം നഷ്ടപരിഹാരമായി നല്‍കണം.

താരത്തിനെതിരെ ബലാത്സംഗ കുറ്റം തെളിഞ്ഞതായും മറ്റ് തെളിവുകളും താരത്തിന്റെ പങ്ക് വ്യക്തമാക്കുന്നതായും കോടതി വിധിന്യായത്തില്‍ പറയുന്നു. വിചാരണ സമയത്തെല്ലാം ഉഭയ സമ്മതപ്രകാരമാണ് ലൈംഗിക ബന്ധം നടന്നത് എന്നത് ആല്‍വസ് ആവര്‍ത്തിച്ചിരുന്നു. എന്നാല്‍ ഇക്കാര്യം കോടതിയില്‍ തെളിയിക്കാന്‍ താരത്തിനു സാധിച്ചില്ല.

കേസുമായി ബന്ധപ്പെട്ട് താരത്തെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. അന്ന് മുതല്‍ ആല്‍വസ് റിമാന്‍ഡിലായിരുന്നു.

2022 ഡിസംബര്‍ 30നാണ് കേസിനാസ്പദമായ സംഭവം. ആല്‍വസും സുഹൃത്തും ബാഴ്‌സലോണയിലെ സട്ടണ്‍ നിശാ ക്ലബ് സന്ദര്‍ശിച്ചു. ആ ദിവസം ആല്‍വസ് തന്നെ ഒരു സ്വകാര്യ സ്യൂട്ടില്‍ വച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്ന് 23കാരിയാണ് പരാതി നല്‍കിയത്. ഈ വര്‍ഷം ജനുവരി രണ്ടിനാണ് യുവതി പൊലീസിനെ സമീപിച്ചത്. എന്നാല്‍ ആല്‍വസ് യുവതിയെ അറിയില്ലെന്നു ഒരു ടെലിവിഷനില്‍ പരസ്യമായി പ്രതികരിച്ചു.

എന്നാല്‍ ജനുവരി 20നു താരം അറസ്റ്റിലായി. ഈ മാസം അഞ്ചിനാണ് വിചാരണ ആരംഭിച്ചത്. തുടക്കത്തില്‍ താരം എല്ലാ കുറ്റങ്ങളും നിഷേധിച്ചെങ്കിലും പിന്നീട് കുറ്റം സമ്മതിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories