Share this Article
Union Budget
ഐഎസ്എല്ലില്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി ഗോവ പോരാട്ടം
Kerala Blasters FC Goa fight today in ISL

ഐഎസ്എല്ലില്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി ഗോവ പോരാട്ടം. രാത്രി ഏഴരയ്ക്ക് കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലാണ് മത്സരം.നിര്‍ണായക മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സിന് വിജയം അനിവാര്യമാണ്. 

തുടര്‍ച്ചയായ തോല്‍വികളിലൂടെ തിരിച്ചടി നേരിട്ട ബ്ലാസ്റ്റേഴ്സ് വിജയം ലക്ഷ്യമിട്ടാണ് സ്വന്തം തട്ടകത്തിലിറങ്ങുന്നത്. ഗോവയ്ക്കെതിരെയിറങ്ങുമ്പോള്‍ പരിക്ക് തന്നെയാണ് ടീം നേരിടുന്ന പ്രതിസന്ധി. ഗോള്‍ കീപ്പര്‍ സച്ചിന്‍ സുരേഷാണ് ഒടുവില്‍ പരിക്കേറ്റ് പുറത്തായത്.

സൂപ്പര്‍ താരങ്ങളായ ദിമിത്രിയോസ് ഡയമന്റക്കോസും മധ്യനിര താരം വിബിന്‍ മോഹനും ടീമില്‍ തിരിച്ചെത്തുന്നത് മഞ്ഞപ്പടയ്ക്ക് അശ്വാസമാകും. സച്ചിന് പകരം കരഞ്ജിത്ത് സിംങ്ങാകും ഗോള്‍വല കാക്കുക. മിലോസ് ഡ്രിന്‍സിച്ച്, ഫെദോര്‍ ചെര്‍ണിച്ച്, എന്നിവരില്‍ തന്നെയാണ് ടീമിന്റെ പ്രതീക്ഷ.രാഹുല്‍ കെ.പിയും ചേരുമ്പോള്‍ വിജയത്തില്‍ കുറഞ്ഞൊന്നും മഞ്ഞപ്പടയ്ക്കില്ല.

പരിക്കിനെ അതിജീവിക്കാമെന്ന പ്രതീക്ഷയിലാണ് കോച്ച് വുക്ക്മനോവിച്ചും. മറുവശത്ത് കാര്‍ലോസ് മാര്‍ട്ടിനെസും ബോറിസ് സിംഗും തന്നെയാണ് എഫ്.സി ഗോവയുടെ കരുത്ത്. അര്‍ഷിദീവ് സിംഗ്, സെറിട്ടണ്‍ ഫെര്‍ണാണ്ടസ് ഉള്‍പ്പെടെയുള്ള താരങ്ങളും ചേരുമ്പോള്‍ വിജയ പ്രതീക്ഷയിലാണ് ഗോവയും. സ്വന്തം കാണികള്‍ക്ക് മുന്നില്‍ തിരിച്ചുവരാമെന്ന പ്രതീക്ഷയിലാണ് ബ്ലാസ്്റ്റേഴ്സ് കൊച്ചിയിലിറങ്ങുക.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories