Share this Article
Union Budget
ഐഎസ്എല്ലില്‍ വിജയവഴിയില്‍ തിരിച്ചെത്താന്‍ കേരളബ്ലാസ്‌റ്റേഴ്‌സ് ഇന്നിറങ്ങും
Kerala Blasters will be out today to get back to winning ways in the ISL

ഐഎസ്എല്ലില്‍ വിജയവഴിയില്‍ തിരിച്ചെത്താന്‍ കേരളബ്ലാസ്‌റ്റേഴ്‌സ് ഇന്നിറങ്ങും. മോഹന്‍ ബഗാനാണ് എതിരാളികള്‍. രാത്രി ഏഴരയ്ക്ക് കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലാണ് മത്സരം. പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കാന്‍ മഞ്ഞപ്പടയ്ക്ക് ജയം അനിവാര്യമാണ്.

ആദ്യ പാദത്തില്‍ ബഗാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തിലാണ് മഞ്ഞപ്പടയിറങ്ങുന്നത്. എന്നാല്‍ കഴിഞ്ഞ മത്സരങ്ങളിലെ പ്രകടനം ടീമിന് നിരാശ പകരുന്നതാണ്. ഈ വര്‍ഷം കളിച്ച അഞ്ച് മത്സരങ്ങളില്‍ ഒരു ജയം മാത്രമാണ് നേടാനായത്.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories