Share this Article
എം ശ്രീശങ്കർ ഒളിംപിക്സിൽ നിന്ന് പിൻമാറി
വെബ് ടീം
posted on 18-04-2024
1 min read
long-jumper-sreeshankar-out-of-2024-olympics

ന്യൂഡൽഹി: പാരിസ് ഒളിംപിക്സ് നടക്കാനിരിക്കെ ഇന്ത്യക്ക് കനത്ത തിരിച്ചടി. മലയാളി താരവും ലോങ് ജംപിലെ ഇന്ത്യയുടെ ഉറച്ച മെഡൽ പ്രതീക്ഷയുമായ എം ശ്രീശങ്കർ ഒളിംപിക്സിൽ നിന്നു പിൻമാറി. പരിശീലനത്തിനിടെ കഴിഞ്ഞ ദിവസം താരത്തിനു പരിക്കേറ്റിരുന്നു. ഇതോടെയാണ് ഒളിംപിക്സിൽ മത്സരിക്കാനില്ലെന്നു താരം വ്യക്തമാക്കിയത്.

ശസ്ത്രക്രിയക്കായി താരം നിലവിൽ മുംബൈയിലാണ്. പാലക്കാട് മെഡിക്കൽ കോളജ് ​ഗ്രൗണ്ടിൽ പരിശീലനം നടത്തുന്നതിനിടെയാണ് ശ്രീശങ്കറിന്റെ കാലിനു പരിക്കേറ്റത്. ഒളിംപിക്സിനു മൂന്ന് മാസം മാത്രമാണ് ഇനി ബാക്കിയുള്ളത്.

ചൈനയിലെ ഷാങ്​ഹായിൽ നടക്കുന്ന ഡയമണ്ട് ലീ​ഗിൽ മത്സരിക്കാൻ ഈ മാസം 24നു പോകാനിരിക്കെയാണ് പരിക്ക് വില്ലനായത്. മെയ് പത്തിനു നടക്കുന്ന ദോഹ ഡയമണ്ട് ലീ​ഗിലും താരം മത്സരിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories