സ്പാനിഷ് സൂപ്പര്‍ കപ്പ് ഫുട്‌ബോള്‍ ഫൈനലില്‍ ബാഴ്‌സലോണ. സെമിഫൈലനലില്‍ അത്‌ലറ്റിക് ക്ലബ്ബിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് ബാഴ്‌സലോണയുടെ ഫൈനല്‍ പ്രവേശനം. സൂപ്പര്‍ താരം ഗവിയും ലാമില്‍ യമലും ഗോളുകള്‍ നേടി. പതിനേഴാം മിനിറ്റില്‍ ഗവി നേടിയ ഗോളോടെ മുന്നിലെത്തിയ ബാഴ്‌സലോണ കളിയിലുടനീളം ആധിപത്യം ഉറപ്പിച്ചു. ഗവിയുടെയും മൃലമിന്‍ യമലിന്റെയും ഗോളുകളാണ് കാറ്റലോണിയന്‍ ടീമിനെ ജയിപ്പിച്ചത്.