സ്പാനിഷ് സൂപ്പര്‍ കപ്പ് ഫൈനലില്‍ ബാഴ്സലോനയ്ക്ക് കിരീടം. എതിരാളികളായ റയല്‍ മാഡ്രിഡിനെ രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ബാര്‍സിലോന തോൽപ്പിച്ചത് . ബാര്‍സിലോനയുടെ 15 ാം സൂപ്പര്‍ കപ്പ് കിരീടമാണിത്. തുടര്‍ച്ചയായ 3ാം തവണ സൂപ്പര്‍ കപ്പ് ഫൈനല്‍ കളിച്ച ബാര്‍സിലോന രണ്ട് തവണ കിരീടം സ്വന്തമാക്കിയിരുന്നു.
ബാഴ്സലോണയ്ക്ക് വേണ്ടി രണ്ട് ഗോളുകൾ നേടിയ സൂപ്പർ താരം റാഫീഞ്ഞ മത്സരത്തിലെ മാന്‍ ഓഫ് ദ മാച്ചായി തിരഞ്ഞെടുക്കപ്പെട്ടു. ഇതോടെ ഏറ്റവും കൂടുതല്‍ തവണ സൂപ്പര്‍ കപ്പ് കിരീടം സ്വന്തമാക്കിയെന്ന നേട്ടവും ബാഴ്സ നിലനിര്‍ത്തി. ഹാന്‍സി ഫ്ളിക്ക് പരിശീലകനായി എത്തിയ ശേഷമുള്ള ആദ്യ കിരീടമാണിത്