Share this Article
സ്വന്തം തട്ടകത്തിൽ കാത്തിരുന്ന ജയം; ഒഡീഷ എഫ്‍സിയെ 3–2ന് തകർത്ത് കേരള ബ്ലാസ്റ്റേഴ്സ്
വെബ് ടീം
posted on 13-01-2025
1 min read
blasters

കൊച്ചി:സ്വന്തം തട്ടകത്തിൽ വിജയത്തിനായി കാത്തിരുന്ന ആരാധകരെ സാക്ഷിയാക്കി കേരള ബ്ലാസ്റ്റേഴ്സിന് ഒഡീഷ എഫ്‍സിക്കെതിരായ ആവേശപ്പോരാട്ടത്തിൽ തകർപ്പൻ വിജയം. ആദ്യപകുതിയിൽ 1–0ന് പിന്നിലായിരുന്ന കേരള ബ്ലാസ്റ്റേഴ്സ്, 3–2നാണ് ഒഡീഷയെ വീഴ്ത്തിയത്. ബ്ലാസ്റ്റേഴ്സിനായി ക്വാമി പെപ്ര (60–ാം മിനിറ്റ്), ഹെസൂസ് ഹിമെനെ (72–ാം മിനിറ്റ്), നോഹ സദൂയി (90+4) എന്നിവരാണ് ലക്ഷ്യം കണ്ടത്. 

ഒഡീഷ എഫ്‍സിയുടെ ഗോളുകൾ ജെറി മാവിമിങ്താംഗ (4–ാം മിനിറ്റ്), ഡോറിയെൽട്ടൻ (80–ാം മിനിറ്റ്) എന്നിവർ നേടി. വിജയത്തോടെ 16 കളികളിൽനിന്ന് 20 പോയിന്റുമായി കേരള ബ്ലാസ്റ്റേഴ്സ് എട്ടാം സ്ഥാനത്തേക്ക് കയറി. സീസണിലെ അഞ്ചാം തോൽവി വഴങ്ങിയ ഒഡീഷ 21 പോയിന്റുമായി ഏഴാം സ്ഥാനത്തു തുടരുന്നു.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories