ഇംഗ്ലീഷ് പ്രീമിയര്‍ലീഗില്‍ സതാംപ്ടണെ തകര്‍ത്ത് മാഞ്ചസ്റ്റര്‍ യുണൈറ്റെഡ്. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് യുണൈറ്റഡിന്റെ ജയം. ആദ്യപകുതിയില്‍ പിന്നിട്ട് നിന്ന ശേഷമാണ് യുണൈറ്റഡിന്റെ നാടകീയ തിരിച്ചുവരവ്. അമദ് ദിയാലോയുടെ ഹാട്രിക്കാണ് ആവേശ ജയം സമ്മാനിച്ചത്. യുണൈറ്റെഡ് താരം മാനുവല്‍ ഉഗാര്‍ട്ടെയുടെ സെല്‍ഫ് ഗോളാണ് ആദ്യപകുതിയില്‍ സതാംപ്ടണ് ലീഡ് സമ്മാനിച്ചത്. ആദ്യപകുതിയിലെ ദയനീയ പ്രകടനത്തിന് പിന്നാലെ രണ്ടാം പകുതിയില്‍ ആക്രമിച്ച് കളിക്കാന്‍ യുണൈറ്റിഡിനായി. 12 മിനിട്ടിനുള്ളിലാണ് അമദ് ദിയാലോ ഹാട്രീക്ക് നേടിയത്.