സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡിന് തകര്‍പ്പന്‍ ജയം. ലാസ് പാല്‍മാസിനെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തകര്‍ത്തു. ആദ്യ മിനിറ്റില്‍ തന്നെ സ്ട്രൈക്കര്‍ സില്‍വയിലൂടെ ലാസ് പാല്‍മാസ് മുന്നിലെത്തിയിരുന്നു . ഇവിടെ നിന്ന് തിരിച്ചടിച്ചാണ് റയല്‍ വിജയം സ്വന്താക്കിയത്.
18ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ കൈലിയന്‍ എംബാപ്പെ സ്പാനിഷ് വമ്പന്മാരുടെ സമനില ഗോള്‍ നേടി. തുടര്‍ന്ന് 33-ാം മിനിറ്റില്‍ ലൂക്കാസ് വാസ്‌ക്വസിന്റെ മികച്ച പ്രത്യാക്രമണ മുന്നേറ്റത്തില്‍ നിന്ന് ബ്രാഹിം ഡയസ് ആതിഥേയരെ മുന്നിലെത്തിച്ചു.36-ാം മിനിറ്റില്‍ എംബാപ്പെ തന്റെ രണ്ടാം ഗോള്‍ സ്വന്തമാക്കി .
ബ്രസീലിയന്‍ സ്‌ട്രൈക്കര്‍ റോഡ്രിഗോയാണ് റയലിന്റെ നാലാം ഗോള്‍ നേടിയത്.ജയത്തോടെ റയല്‍ മാഡ്രിഡ് പൊയിന്റ് പട്ടികയില്‍ ഒന്നാമതെത്തി.