Share this Article
Union Budget
ദേശീയ ഗെയിംസ്: കേരളത്തിന്റെ സജന്‍ പ്രകാശിന് ഇരട്ട മെഡല്‍
വെബ് ടീം
posted on 29-01-2025
1 min read
sajan prakash

ഡെറാഡൂണ്‍: ദേശീയ ഗെയിംസില്‍ കേരളത്തിന്റെ സജന്‍ പ്രകാശിന് രണ്ട് മെഡല്‍. 200 മീറ്റര്‍ ഫ്രീസ്റ്റൈല്‍, 100 മീറ്റര്‍ ബട്ടര്‍ഫ്ളൈ എന്നിവയിലാണ് സജന്‍ പ്രകാശ് വെങ്കലം നേടിയത്.200 മീറ്റര്‍ ഫ്രീ സ്‌റ്റൈലില്‍ ഒരു മിനിറ്റ് 53.73 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് സജന്‍ വെങ്കലം നേടിയത്. കര്‍ണാടകയുടെ ശ്രീഹരി നടരാജനാണ് സ്വര്‍ണം നേടിയത്. കര്‍ണാടകയുടെ തന്നെ ഹരീഷിനാണ് വെള്ളി. 100 മീറ്റര്‍ ബട്ടര്‍ഫ്‌ലൈസില്‍ തമിഴ്നാടിന്റെ രോഹിത് ബെനഡിക്ടണിന് സ്വര്‍ണം. മഹാരാഷ്ട്രയുടെ ആംബ്രെ മിഹറിനാണ് വെള്ളി.

ദേശീയ ഗെയിംസ് ചരിത്രത്തില്‍ കേരളത്തിനു വേണ്ടി ഏറ്റവും അധികം മെഡല്‍ നേടിയ താരമാണ് സജന്‍. ദേശീയ ഗെയിംസില്‍ 26 മെഡല്‍ സ്വന്തമായുണ്ട്. കഴിഞ്ഞവര്‍ഷം ലോക പൊലീസ് മീറ്റില്‍ 10 ഇനങ്ങളില്‍ സ്വര്‍ണം നേടി. സജന്‍ കേരള പൊലീസില്‍ അസി. കമാന്‍ഡന്റാണ്. 2016 റിയോ ഒളിമ്പിക്‌സിലും 2020 ടോക്യോ ഒളിംപിക്‌സിലും പങ്കെടുത്തു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories