Share this Article
ദേശീയ ഗെയിംസിൽ കേരളത്തിന് രണ്ടാം സ്വർണം
വെബ് ടീം
10 hours 10 Minutes Ago
1 min read
nationalgames

ഹൽദ്വാനി: ഉത്തരാഖണ്ഡിൽ നടക്കുന്ന ദേശീയ ഗെയിംസിൽ കേരളത്തിന് രണ്ടാം സ്വർണം. 200 മീറ്റർ ബ്രെസ്റ്റ് സ്ട്രോക്ക് നീന്തലില്‍ ഹർഷിത ജയറാമാണു കേരളത്തിനായി സ്വർണം നേടിയത്. 2:42:38 മിനിറ്റിലാണ് ഹർഷിത ഫിനിഷ് ചെയ്തത്. ഭാരോദ്വഹനത്തിൽ സുഫ്ന ജാസ്മിന്‍ കേരളത്തിന്റെ ആദ്യ സ്വർണം നേടി.

വനിതകളുടെ 45 കിലോഗ്രാം വിഭാഗത്തിലാണ് സുഫ്നയുടെ സുവർണ നേട്ടം. മഹാരാഷ്ട്രയുടെ ദീപാലി ഗുർസാലെ വെള്ളിയും മധ്യപ്രദേശിന്റെ റാണി വെങ്കലവും നേടി. ഗെയിംസിന്റെ ആദ്യ ദിനമായ ഇന്നലെ നീന്തലിൽ കേരളത്തിനായി സജൻ പ്രകാശ് ഇരട്ടവെങ്കലം നേടിയിരുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories