ദേശീയ ഗെയിംസില്‍ കേരളത്തിന് ഏഴാം സ്വര്‍ണം. വനിതകളുടെ വാട്ടര്‍ പോളോയില്‍ മഹാരാഷ്ട്രയെ തോല്‍പ്പിച്ചാണ് കേരളത്തിന്റെ ഏഴാം സ്വര്‍ണനേട്ടം. ഗെയിംസില്‍ എല്ലാ മത്സരവും വിജയിച്ചാണ് വാട്ടര്‍പോളോയില്‍ കേരളം സ്വര്‍ണം സ്വന്തമാക്കിയത്.
വാട്ടര്‍പോളോ പുരുഷവിഭാഗത്തില്‍ പശ്ചിമ ബംഗാളിനെ തോല്‍പ്പിച്ച് കേരളം വെങ്കലം നേടിയിരുന്നു. ബാസ്‌കറ്റ് ബോളില്‍ കേരളം ഇന്ന് രണ്ട് വെള്ളി മെഡല്‍ നേടി. ഫൈനലില്‍ പുരുഷടീം മധ്യപ്രദേശിനോടും വനിതാ ടീം തെലങ്കാനയോടുമാണ് പരാജയപ്പെട്ടത്. സഡന്‍ ഡെത്തിലായിരുന്നു പുരുഷന്‍മാര്‍ പരാജയപ്പെട്ടത്.