ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് കേരളബ്ലാസ്റ്റേഴ്‌സ് മോഹന്‍ ബഗാനെ നേരിടും. രാത്രി ഏഴരയ്ക്ക് കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലാണ് മത്സരം. പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കാന്‍ മഞ്ഞപ്പടയ്ക്ക് ജയം അനിവാര്യമാണ്.
കഴിഞ്ഞ മത്സരത്തില്‍ ചെന്നൈക്കെതിരെ നേടിയ ജയത്തിന്റെ ആത്മവിശ്വാസത്തിലാണ് സ്വന്തം തട്ടകത്തില്‍ മോഹന്‍ ബഗാനെതിരെ ബ്ലാസ്‌റ്റേഴ്‌സ് ഇറങ്ങുന്നത്. ഹെസൂസ് ഹിമെനെ, ക്വാമെ പെപ്ര, കോറു സിംഗ് തുടങ്ങിയ താരങ്ങളിലാണ് ടീമിന്റെ പ്രതീക്ഷ.
പരിക്കേറ്റ സട്രൈക്കര്‍ നോവ സദൂയി ബഗാനെതിരെ കളിക്കുമോ എന്നതില്‍ ആശങ്കയുണ്ട്. അതേസമയം മികച്ച പ്രകടനം തുടരാനുറച്ചാണ് കരുത്തരായ മോഹന്‍ ബഗാന്‍ ഇറങ്ങുന്നത്. പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനത്താണ് ബഗാന്‍.