കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് - ജംഷേദ്പുര്‍ എഫ്.സി. മത്സരം സമനിലയില്‍ കലാശിച്ചു. ഇരുടീമും ഓരോ ഗോൾ വീതം നേടി. ബ്ലാസ്‌റ്റേഴ്‌സിനായി കോറു സിങ് സ്കോർ ചെയ്തപ്പോൾ മിലോസ് ഡ്രിനിസിച്ചിന്റെ ഓൺ ഗോൾ രൂപത്തിൽ ജംഷേദ്പുരിന് സമനില സമ്മാനിച്ചു. ആദ്യപകുതിയില്‍ ലീഡ് ചെയ്ത ബ്ലാസ്റ്റേഴ്‌സ് 86-ാം മിനിറ്റിലാണ് ഓണ്‍ ഗോള്‍ വഴങ്ങിയത്. ബ്ലാസ്റ്റേഴ്‌സിന് പ്ലേ ഓഫ് സാധ്യത ഇതോടെ പൂർണമായും ഇല്ലാതായി.
ജംഷേദ്പുര്‍ നേരത്തേ പ്ലേ ഓഫ് ഉറപ്പിച്ചതാണ്. സമനിലയോടെ ജംഷേദ്പുര്‍ 22 മത്സരങ്ങളില്‍നിന്ന് 12 ജയവും രണ്ട് സമനിലയും എട്ട് തോല്‍വിയുമായി 38 പോയിന്റ് നേടി മൂന്നാംസ്ഥാനത്തേക്ക് ഉയര്‍ന്നു. ഇത്രയും കളിയില്‍ ഏഴ് ജയവും നാല് സമനിലയും 11 തോല്‍വിയുമായി 25 പോയിന്റോടെ ബ്ലാസ്‌റ്റേഴ്‌സ് ഒന്‍പതാമത് തുടരുന്നു.