ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സിന് സീസണിലെ അവസാന ഹോം മത്സരം. രാത്രി 7.30 ന് നടക്കുന്ന മത്സരത്തില്‍ മുംബൈ സിറ്റി എഫ്‌സിയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികള്‍. പ്ലേ ഓഫ് ടിക്കറ്റ് ലഭിക്കില്ലെന്ന് ഉറപ്പായ ബ്ലാസ്റ്റേഴ്സ് സ്വന്തം തട്ടകത്തില്‍ ജയത്തോടെ സീസണ്‍ അവസാനിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്. അതേസമയം മുംബൈ സിറ്റി എഫ്സിക്ക് രണ്ട് മത്സരങ്ങള്‍ ബാക്കിയുണ്ട്.